toilet-complex
തൊടുപുഴ നഗരസഭ കോതായിക്കുന്നു ബസ്റ്റാൻഡിനോട് ചേർന്ന് നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ചെയർമാൻ കെ.ദീപക് നിർവഹിക്കുന്നു

തൊടുപുഴ: നഗരസഭ കോതായിക്കുന്ന് ബസ് സ്റ്റാന്റിനോടു ചേർന്ന് നിർമ്മിച്ച് പൊതുശൗചാലയം തുറന്നു നൽകണമെന്ന പൊതുജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമായി. ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ചെയർമാൻ കെ. ദീപക് നിർവഹിച്ചു. 2019ൽ നിർമ്മാണം ആരംഭിച്ച പബ്ലിക് ടോയ്ലറ്റിന്റെ സിവിൽ വർക്കുകൾ വർഷങ്ങൾക്കു മുമ്പ് പൂർത്തീകരിച്ചിരുന്നെങ്കിലും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാൻന്റിന്റെ നിർമ്മാണം സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ എം.എ കരീം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ ജെസി ആന്റണി, സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻമാരായ സനു കൃഷ്ണൻ, പി.ജി രാജശേഖരൻ, അഡ്വ. ജോസഫ് ജോൺ, സി.ജിതേഷ്, അഡ്വ. സി.കെ ജാഫർ, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു. നഗരസഭ കൗൺസിലർമാർ, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.