തൊടുപുഴ: സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ കാർഷികോത്സവത്തിന് നാളെ തുടക്കമാകും. 6, 7, 8 തീയതികളിൽ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് കൊ ച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ. കുര്യൻ പീറ്റർ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൽ സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ്.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും. റൈറ്റ് റവ.ഡോ.കെ.ജി.ദാനിയേൽ അനുഗ്രഹ പ്രഭാഷണം നടത്തും. പി. സി.മാത്യുകുട്ടി,​ റവ.റ്റി.ജെ. ബിജോയ്,​ റവ.ഡോ.ജോർജ് കാരാംവേലിൽ, പി. വർഗ്ഗീസ് ജോർജ് ,​ റ്റി. ജോയികുമാർ, പി.എസ്.ഷാജി തുടങ്ങിയവർ സംസാരിക്കും.മൂന്നു ദിവസങ്ങളിലായി മേലുകാവുമറ്റം എച്ച്. ആർ. ഡി. റ്റി സെന്ററിൽ നടക്കുന്ന കാർഷികോത്സവത്തിൽ സെമിനാറുകൾ,​കാർഷിക ക്ലാസുകൾ എന്നിവ നടത്തും. വളം, പച്ചക്കറി തൈകൾ,ഫലവൃക്ഷങ്ങൾ, എന്നിവ പങ്കെടുക്കുന്നവർക്ക് സൗജന്യമായി നൽകും. സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം സഹകരണമന്ത്രി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. എം.പിമാരായ ഫ്രാൻസിസ് ജോർജ്,​ ഡീൻ കുര്യാക്കോസ്,​ജോസ് കെ.മാണി,​ മാണി സി കാപ്പൻ എം.എൽ.എ എന്നിവർ സംസാരിക്കും. 8ന് രാവിലെ 8ന് സ്‌തോത്രാരാധനയും ആദ്യഫല സമർപ്പണവും ഉണ്ടായിരിക്കും. തുടർന്ന് സമർപ്പിത സാധനങ്ങളുടെ ലേലവും നടത്തും.വൈകിട്ട് 6 മണി മുതൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പാചക ക്ലാസ്സ്, പാചക മത്സരം, ഭക്ഷ്യമേള എന്നിവയും നടത്തും.പബ്ലിസിറ്റി കൺവീനർ റവ. ഡീ. ഇമ്മാനുവേൽ രാജ്,​ റവ. റോയി പി. തോമസ്,​ സുരേഷ് ജോസഫ് ,പി. ​ജോൺ സാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.