തൊടുപുഴ:അലുമിനിയം മെറ്റീരിയലുകളുടെയും അനുബന്ധ സാധനങ്ങളുടെയും വിലവർദ്ധനവിൽ അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ സംസ്ഥാന ഭാരവാഹി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അലൂമിനിയം മേഖലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ് അമിതമായ വില വർദ്ധനവ് നിയന്ത്രണമില്ലാത്ത ഈ വില വർദ്ധനവ് പിൻവലിക്കാത്ത പക്ഷം മേഖലയിലെ സമാന സംഘടനകളുമായി യോജിച്ചുകൊണ്ട് കടയടപ്പ് അടക്കമുള്ള സമരങ്ങളുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ് സുരേഷ് പത്തിപ്പാറ, ജനറൽ സെക്രട്ടറി സന്തോഷ് മുതുവറ, സംസ്ഥാന ട്രഷറർ, ജയകുമാരൻ നന്ദിയോട്, ഭാരവാഹികളായ ജോർജ് ജോസഫ്, തോമസ് ജോൺ, എൽദോസ് വർഗീസ്, .ഹമീദ്, ജയലാൽ,.സന്തോഷ് കുമാർ, അനിൽകുമാർ, അജേഷ് സുരേന്ദ്രൻ , ഗഫൂർ പൊന്നാനി എന്നിവർ സംസാരിച്ചു.