ചെറുതോണി : വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രീയുടെ കീഴിൽ മണിയാറൻകുടി വട്ടമേടിൽ പുതുതായി അനുവദിച്ച വെറ്റിനറി സബ് സെന്റർ ഉദ്ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജി ചാക്കോ സ്വാഗതം പറഞ്ഞു .പഞ്ചായത്തിൽ ഏറ്റവും അധികം ആളുകൾ ക്ഷീരോത്പാദക മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള മേഖലയാണിത്.വാഴത്തോപ്പ് പഞ്ചായത്തിൽ തടിയംപാടാണ് മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത് പുതിയ സബ് സെന്റർ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ ഡോക്ടറുടെയും ജീവനക്കാരുടെയും സേവനം മണിയാറൻകുടി മേഖലയിൽ കൂടി ലഭ്യമാക്കാൻ കഴിയും.ചീഫ് വെറ്റിനറി ഓഫീസർ ഡോ ജോർജ് വർഗീസ് ,അസി. പ്രൊജക്ട് ഓഫീസർ ഡോ. ശാലിനി ,ഫീൽഡ് ഓഫീസർ സാബു കെ വി ,പഞ്ചായത്ത് അംഗങ്ങളായ നിമ്മി ജയൻ,പ്രഭ തങ്കച്ചൻ ,നൗഷാദ് ടി ഇ ,രാജു ജോസഫ്,പഞ്ചയാത്ത് സെക്രട്ടറി വിനുകുമാർ എസ് പി,മണിയാറൻകുടി ആപ്‌കോസ് പ്രസിഡന്റ് കെ ജെ ജോയി , മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സിബി മത്തായി ,വ്യാപാരി വ്യവസായി സമിതി ഭാരവാഹി സുമേഷ് കുമാർ ,വെറ്റിനറി സർജൻ അനീഷ കെ എൻ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഷിയാദ് ഐ എ തുടങ്ങിയവർ സംസാരിച്ചു