കട്ടപ്പന: പുളിയന്മല ക്രൈസ്റ്റ് കോളേജും തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയും റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും ചേർന്ന് വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3വരെ സൗജന്യ മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് മെഡിക്കൽ ക്യാമ്പും നഗരസഭ ചെയർപേഴ്സൺ ബീന ടോമി ബോധവൽക്കരണ സെമിനാറും ഉദ്ഘാടനം ചെയ്യും.അത്യാധുനിക സാങ്കേതിക വിദ്യയോടൊപ്പം വിദഗ്ദ്ധരായ ഡോക്ടർമാരും മറ്റു ജീവനക്കാരും ക്യാമ്പിൽ സേവനം നടത്തും. ജനറൽ മെഡിസിൻ, ഓങ്കോളജി വിഭാഗം എന്നിവയുടെ സേവനം ലഭ്യമായിരിക്കും. പരിശോധനകൾക്ക് പുറമെ ചികിത്സകളും മരുന്നുകളും സൗജന്യമായി നൽകും. കോളേജ് പ്രിൻസിപ്പൽ ഡോ. എം വി ജോർജുകുട്ടി അദ്ധ്യക്ഷനാകും. ഡയറക്ടർ ഫാ. അനൂപ്, കട്ടപ്പന റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. വിനോദ് കുമാർ, അഡ്വ. ബേബി ജോസഫ് എന്നിവർ സംസാരിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. എം വി ജോർജുകുട്ടി, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. വിനോദ് കുമാർ, കിസാൻ സർവീസ് സൊസൈറ്റി പ്രസിഡന്റ് മോൻസി ബേബി , കോളേജ് പി ആർ ഓ ജൂബിൻ ജോസഫ്, റോട്ടറി ക്ലബ് ഭാരവാഹികളായ അജോ എബ്രഹാം, ബൈജു എബ്രഹാം , പി എം ജോസഫ്, സിബിച്ചൻ ജോസഫ് എന്നിവർ പറഞ്ഞു.