മൂന്നാർ: മറയൂർ ചന്ദന റിസർവിൽ ജനവാസമേഖലയോട് ചേർന്ന് പുലിയുടെ സാന്നിദ്ധ്യം.നാച്ചിവയൽ കുപ്പനോട ഭാഗത്താണ് മരത്തിൽ ഇരിക്കുന്ന പുലിയെ കണ്ടത്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പ്രദേശത്ത് പുലിയുടെസാന്നിദ്ധ്യം ഉണ്ടായത്.ചന്ദന റിസർവ്വിലെ താൽക്കാലിക വാച്ചർമാർ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്. രാത്രികാലങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നത് ജീവൻ പണയം വച്ചാണെന്ന് വച്ചമാർ പറഞ്ഞു. പുലിയെ കൂട് വെച്ച് പിടികൂടിണമെന്നാണ് ആവശ്യം.