അടിമാലി : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വെളിച്ചം പദ്ധതി നിർമ്മാണോദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.എസ് സിദ്ദിക്ക് ,കെ .എസ് സിയാദ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് അമ്പതോളം മിനി മാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഒരു കോടി രൂപയോളമാണ് പഞ്ചായത്ത് ചെലവ് പ്രതീക്ഷിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ എല്ലാ പ്രധാന ജംഗ്ഷനുകളിലും സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും സ്ട്രീറ്റ് ലൈറ്റുകളുടെ വർക്കുകൾ നടന്നുവരികയാണെന്നും ഹൈമാസ്റ്റ് ലൈറ്റുകളുടെ വർക്കുകൾ മെയിന്റനൻസ് നടന്നുവരികയാണെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അറിയിച്ചു.