കട്ടപ്പന: സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ 38 വർഷത്തെ റെക്കോർഡ് തകർത്ത് സ്വർണനേട്ടം കുറിച്ച കാൽവരിമൗണ്ട് കാൽവരി എച്ച്എസ് വിദ്യാർത്ഥിനി ദേവപ്രിയ ഷൈബുവിന്റെ വീട് നിർമാണത്തിൽ പങ്കാളികളായി ഡി.വൈ.എഫ്.ഐയും. സി.പി. എം ജില്ലാ കമ്മിറ്റി 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിക്കുന്നത്. ഇതിൽ 5 ലക്ഷം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നൽകുമെന്ന് സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് എസ് സുധീഷ് എന്നിവർ
അറിയിച്ചു. കൂടാതെ, നിർമാണം പൂർത്തിയാകുമ്പോൾ വീട്ടിലേക്കുള്ള മുഴുവൻ ഫർണിച്ചറുകളും വാങ്ങി നൽകും.
ഏഴംഗ കുടുംബത്തിനായി നാലു മുറികളും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടാണ് നിർമിക്കുന്നത്. ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസൽ ജാഫർ, ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം എന്നിവരും ഒപ്പമുണ്ടായിരുന്നു.