viswakarma
അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ തിരഞ്ഞെടുപ്പ് പൊതുയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എൻ.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിശ്വകർമ്മ സമുദായത്തിന് അർഹമായ പ്രാതിനിദ്ധ്യം തരാൻ എല്ലാ രാഷ്ട്രീ കക്ഷികളും തയ്യാറാവണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എൻ ശശിധരൻ ആവശ്യപ്പെട്ടു. തൊടുപുഴ താലൂക്ക് യൂണിയന്റെ 8ാം മത് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീപി വാമദേവൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ ഭാരവാഹികളായി ഷീലാ ഗോപി ( പ്രസിഡന്റ്)രാജേഷ് വി.കെ (സെക്രട്ടറി) ഷാജു പി . ജി (ട്രഷറർ)ഉൾപ്പെടെ 15 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. മഹിളാസംഘം സംസ്ഥാന അദ്ധ്യക്ഷ ബിന്ദുവിക്രമൻ, ബോർഡ് മെമ്പർ അഡ്വ.എം.എസ് വിനയരാജ്, യുവജനസംഘം സംസ്ഥാന സെക്രട്ടറി ഡെറിൻ ദിവാകരൻ, മഹിളാസംഘം താലൂക്ക് സെക്രട്ടറി വൽസ ദിവാകരൻ , കരയോഗം ഇൻസ്‌പെക്ടർ ഇ.കെ.മുരളീധരൻ എന്നിവർ പങ്കെടുത്തു.