തൊടുപുഴ: നഗരത്തിൽ നിന്നും ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട ഉത്തേജക മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊറിയർ വഴി ഫേസ് പാക്കേജ് എന്ന പേരിലാണ് മരുന്ന് വാങ്ങിയത്. നിരന്തരം ഇവർ ഇത്തരത്തിൽ ഈ മരുന്ന് വാങ്ങിയിരുന്നതായാണ് വിവരം. സംഭവത്തിൽ മരുന്ന് വാങ്ങിയ മുട്ടം സ്വദേശികളായ രണ്ട് പേരെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്ത് വിട്ടയച്ചു. ഡ്രഗ്സ് കൺട്രോൾ ലാബിൽ പരിശോധനയ്ക്കയച്ച സാമ്പിളിന്റെ റിസൾട്ട് കിട്ടിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.