തിരുവഞ്ചൂർ: എസ്.എൻ.ഡി.പി യോഗം 3585ാം നമ്പർ തിരുവഞ്ചൂർ ശാഖാ വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി.കോട്ടയം യൂണിയൻ ജോയിന്റ് കൺവീനർ വി. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ റെജി അമയന്നൂർ റിട്ടേണിംഗ് ഓഫീസറായിരുന്നു. ശാഖാ ഭാരവാഹികളായി ഷാജി എം.കെ മാപ്പിളക്കുന്നേൽ (പ്രസിഡന്റ്), എൻ.ആർ മോഹനൻ, താഴത്ത്‌മേലാകുഴി (വൈ.പ്രസിഡന്റ് ) , ബിജു എം.ജി തട്ടാംപറമ്പിൽ (സെക്രട്ടറി) , അജി പി.എൻ പാറയിൽ, അഭിലാഷ് പി.ബി പൗവ്വത്ത്, അനീഷ് ടി.എം തെക്കില്ലത്ത്, ഷിബു എം.കെ മഠത്തിപ്പറമ്പിൽ, സുരേഷ്‌കുമാർ സി.കെ ചക്കാലയിൽ, സുധപ്രമോദ് തേരാട്ട്കുന്നുംപുറം, രവി കെ.കെ കുന്നുംപുറത്ത് (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) രതീഷ് ടി.ആർ തട്ടാംപറമ്പിൽ, മനോജ് പി.എസ് പാറയിൽ, ഷൈലജ ജ്യോതിലാൽ മണ്ഡപത്തിൽ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു.