കട്ടപ്പന: മലങ്കര സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായ്ക്ക് ഇടുക്കി ഭദ്രാസനം സ്വീകരണം നൽകി. കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന അനുമോദന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്ത സഖറിയാസ് മോർ പീലക്സീനോസ് അദ്ധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ല രൂപതാധ്യദ്ധ്യക്ഷൻ തോമസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഭദ്രാസനാ കൗൺസിലിനുവേണ്ടി ജോൺ വർഗീസ് കോറെപ്പിസ്‌കോപ്പ പഞ്ഞിക്കാട്ടിൽ ബാവായെ സ്വീകരിച്ചു. സഖറിയാസ് മോർ പീലക്സീനോസ് മെത്രാപ്പൊലീത്ത, ഡീൻ കുര്യാക്കോസ് എം.പി, നഗരസഭാദ്ധ്യക്ഷ ബീന ടോമി, മോൺ. എബ്രഹാം പുറയാറ്റ്, തമ്പു ജോർജ് തുകലൻ, ബിജു മാധവൻ, യുസഫ് അൽകൗസരി, കെ.വി.വിശ്വനാഥൻ, സാജൻ ജോർജ്, ജോൺ വർഗീസ് കോറെപ്പിസ്‌കോപ്പ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾകവലയിൽ എത്തിയ ബാവായെ സ്വീകരിച്ച് ഇരുചക്ര വാഹനങ്ങളുടെയടക്കം അകമ്പടിയോടെ തുറന്നവാഹനത്തിലാണ് പള്ളിയിലേക്ക് ആനയിച്ചത്.

മലങ്കര സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായ്ക്ക് ഇടുക്കി ഭദ്രാസനം നൽകിയ സ്വീകരണയോഗത്തിൽ മ​ന്ത്രി​ റോ​ഷി​ അ​ഗ​സ്റ്റി​ൻ​ ബാവയെ ആ​ദ​രി​ക്കു​ന്നു​.