jaihind

മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറിക്ക് കേരളത്തിലെ മികച്ച ഗ്രാമിണ വായനശാലയ്ക്കുള്ള പി.പുരുഷോത്തമൻ നായർ സംസ്ഥാ അവാർഡ് ലഭിച്ചതിന്റെ അനുമോദനയോഗം ലൈബ്രറി ഹാളിൽ ചേർന്നു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സാഹിത്യകാരൻ അഡ്വ: നീറണാൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ആരംഭിക്കുന്ന സൗജന്യ സായാഹ്ന പി.എസ്.സി കോച്ചിംഗ് ക്ലാസ്സിന്റെ പ്രഖ്യാപനം അഡ്വ. ബാബു പള്ളിപ്പാട്ട് പ്രഖ്യാപിച്ചു.കെ.ആർ.സോമരാജൻ , റ്റി.ബി.അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ജോസ് തോമസ് സ്വാഗതവും പി.വി.സജീവ് നന്ദിയും പറഞ്ഞു.