തൊടുപുഴ: ഓൾ ഇന്ത്യാ വീരശൈവമഹാസഭ തൊടുപുഴ ശാഖ കുടുംബസംഗമം 9ന് നടക്കും. വിവിധ കലാ - കായിക മത്സരവിജയികളെയും ഉന്നതവിദ്യാഭ്യാസ രംഗത്ത് വിജയം കൈവരിച്ചവരെയും ചടങ്ങിൽ ആദരിക്കും.രാവിലെ 9.30ന് ശാഖാമന്ദിരത്തിൽ പ്രസിഡന്റ് ഇ.എൻ. കുട്ടപ്പന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം മുൻസിപ്പൽ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ പുരസ്‌കാര വിതരണം നടത്തും. ശാഖയിലെമുതിർന്ന പ്രവർത്തകരെ ജില്ലാ പ്രസിഡന്റ് ഗിരീഷ് എൻ. പാലത്തറ ആദരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ചീങ്കല്ലേൽ മുൻസിപ്പൽ കൗൺസിർമാരായ ശ്രീലക്ഷ്മി സുദീപ്, റ്റി.എസ്. രാജൻ, ജിതേഷ് സി. ഇഞ്ചകാട്ട്, അണ്ണാമലനാഥർ ക്ഷേത്ര ട്രസ്റ്റി സുദീപ് കാവുകാട്ട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ കുഞ്ചിത്തണ്ണി, ദീപാ സുഭാഷ്, രജനീകൃഷ്ണ, ജില്ലാ വൈസ് പ്രസിഡന്റ് എം.വി. ബാലചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.