
ഉടുമ്പന്നൂർ: ഉടുമ്പന്നൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ശിലാസ്ഥാപനം നിർവഹിച്ചു. ദേശീയ ആരോഗ്യ മിഷന്റെ സഹകരണത്തോടെ 1.75 കോടി ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലിം അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം ജോൺസൺ കുര്യൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ റ്റി.എം സുബൈർ, ആശുപത്രി വികസന സമിതി അംഗങ്ങളായ പി.ജെ ഉലഹന്നൻ, രാജു കൊന്നാനാൽ, ജിജി വാളിയംപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മഹേഷ് നാരായണൻ സ്വാഗതവും നഴ്സിംഗ് അസിസ്റ്റന്റ് പി.കെ ഷീമോൾ നന്ദിയും പറഞ്ഞു.