തൊടുപുഴ: മൂന്നാമത് എം.പി കപ്പ് സീനിയർ സ്‌കൂൾ തല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് 14,​15 തീയതികളിൽ തൊടുപുഴ സോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലുള്ള സർക്കാർ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്‌കൂളുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ട്രോഫിയും 10001രൂപയും. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 5001 രൂപയും നൽകുന്നതാണ്. മത്സരത്തിലെ മികച്ച താരങ്ങൾക്ക് വൃക്തിഗത ട്രോഫി നൽകും. പങ്കെടുക്കുന്ന എല്ലാ സ്‌കൂൾ ടീമുകൾക്കും ഓരോ ഫുട്‌ബോൾ നൽകുന്നതാണ്. താത്പര്യമുള്ളവർ ബന്ധപ്പെടുക.ഫോൺ.. 9447522815.