
മൂലമറ്റം: മുപ്പത്തിയാറാമത് അറക്കുളം ഉപജില്ലാ കലോത്സവം 'തൗര്യത്രികം'- 2025ന് മൂലമറ്റം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വർണാഭമായ തുടക്കം. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സ്‌നേഹൻ രവി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ, പഞ്ചായത്തംഗങ്ങളായ കെ.എൽ ജോസഫ്, സിന്ധു പി.എസ്., ഷീജ സുരേഷ്, എലിസബത്ത് ജോൺസൺ, എ.ഇ.ഒ. ആഷിമോൾ കുര്യാച്ചൻ, ആസ്‌കോ ബാങ്ക് ചെയർമാൻ ഇമ്മാനുവൽ ചെറുവള്ളാത്ത്, ടോം ജോസ് കന്നേൽ, സ്‌കൂൾ പ്രിൻസിപ്പൾ കെ.നിസ, ഹെഡ്മിസ്ട്രസ് പി. ശ്രീകല, പി.ടി.എ. പ്രസിഡന്റുമാരായ പ്രകാശ് ജോർജ്, റോജി ഫ്രാൻസിസ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ ഡോ.എം.ആശ , പബ്ലിസിറ്റി കൺവീനർ സണ്ണി കൂട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു. കലോത്സവ ലോഗോ രൂപകല്പന ചെയ്ത മൂലമറ്റം ജി.വി.എച്ച്.എസ്.എസിലെ എസ്.ആര്യ, കലോത്സവത്തിന് 'തൗര്യത്രികം' എന്ന പേര് നിർദ്ദേശിച്ച അദ്ധ്യാപിക എ.എസ് അഞ്ജു എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. മൂലമറ്റം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് ജോർജ് യു.പി. സ്‌കൂൾ എന്നിവിടങ്ങളിലെ പതിനാല് വേദികളിലായി നടക്കുന്ന കലോത്സവം ഇന്ന് സമാപിക്കും.