
തൊടുപുഴ: നഗരസഭ ഒമ്പതാം വാർഡിൽ വർഷങ്ങളായി താറുമാറായിക്കിടന്ന മുതലക്കോടം - മഠത്തിക്കണ്ടം റോഡ് പുന:രുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ കെ.ദീപക് നിർവഹിച്ചു. എം.എൽ.എ യുടെ ഫണ്ടും , മുൻസിപ്പൽ ഫണ്ടും ഉപയോഗിച്ച് റോഡ് റീ ടാർ ചെയ്തും ഇരുവശവും ഐറിഷ് ഓടകൾ തീർത്ത് വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും, കലുങ്കുകൾ നിർമ്മിക്കുന്നതിനും നിശ്ചിത ഭാഗങ്ങളിൽ ടൈൽ പാകുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കുമാണ് തുടക്കം കുറിച്ചത്. ഉദ്ഘാടന യോഗത്തിൽ കൗൺസിലർ ജോർജ് ജോൺ അദ്ധ്യക്ഷനായി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സനു കൃഷ്ണൻ, കെ.വി മത്തായി,കെ.എസ് ഹസൻ കുട്ടി, സി.എം മുനീർ, ജോസ് എം.ജെ, പി.കെ അനസ് , മാത്യു കൊട്ടാരം തുടങ്ങിയവർ പ്രസംഗിച്ചു.