പീരുമേട്:വണ്ടിപ്പെരിയാർ ഗുരുദേവ ക്ഷേത്രത്തിലെ ഏഴാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷിക മഹോത്സവം സമാപിച്ചു. അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, കലശ പൂജ, എന്നിവയും നടന്നു. പൂജകൾക്ക് ഗുരു, പ്രകാശൻ സ്വാമി ഷാജൻ സാമി വിജയൻ സ്വാമി എന്നിവർകാർമ്മികത്വം വഹിച്ചു. എസ്എൻഡിപി ശാഖ പ്രസിഡന്റ് പി കെ രാജൻ, സെക്രട്ടറി കലേഷ്, കമ്മിറ്റി അംഗം പി.ഡി. മോഹനൻ എന്നിവർ നേതൃത്വം നൽകി.