പീരുമേട്:പാമ്പനാർ മാർ ഗ്രീഗോറിയസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല മാർ ഗ്രീ ഗോറിയോസ് തിരുമേനിയുടെ 123 ആം ഓർമ്മ പെരുന്നാളും ഇടവകയുടെ വലിയ പെരുന്നാളും ഏഴ്, എട്ട് തീയതിയിൽ നടക്കും. ഇടവക മുൻ വികാരി ഫാ: പി.സി. വർഗീസ് കൊടിയേറ്റ് നിർവഹിച്ചു. ഏഴിന് വൈകിട്ട് ആറിന് സന്ധ്യാ നമസ്ക്കാരം. ഏഴിന് പ്രദക്ഷിണം. പഴയ പാമ്പനാർ ജംഗ്ഷനിലേക്ക്,
ഏഴു മുപ്പതിന് വചന ശുശ്രൂഷ. നവംബർ 8ന് കുർബാന .ഫാ: ബ്രിൻസ് അലക്സ് മാത്യൂസ്, 9 30 ന് പെരുന്നാൾ സന്ദേശം, പത്തിന് പ്രദക്ഷിണം. 10.45 ന് ആശിർവാദം, കൈമുത്ത്, പെരുനാൾ കമ്മിറ്റിക്ക് വേണ്ടി ഫാ:ജോസ് സാമുവേൽ വികാരി, വി.ജെ. വർഗ്ഗീസ് വല്ല്യക്കര ട്രസ്റ്റി,മായ എജോ ഇഞ്ചക്കാട്ട് സെക്രട്ടറി എന്നിവർ പ്രവർത്തിക്കുന്നു.