ഇടുക്കി: ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിൽ 30 എണ്ണത്തിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ സംവരണം. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ആറ് എണ്ണത്തിന്റെ അദ്ധ്യക്ഷ സ്ഥാനവും സംവരണ വിഭാഗത്തിനായിരിക്കും. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം വനിതാ സംവരണമാണ്. ജില്ലയിലെ രണ്ട് നഗരസഭകളിൽ തൊടുപുഴ നഗരസഭയിലെ അദ്ധ്യക്ഷ സ്ഥാനം വനിതാ സംവരണമാണ്. 23 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് പദവി ജനറൽ വനിതാ സംവരണമാണ്. രണ്ടെണ്ണം പട്ടികജാതി വനിതയ്ക്കും ഒരെണ്ണം പട്ടിക വർഗ വനിതയ്ക്കും. ഇതോടെ ഗ്രാമപഞ്ചായത്തുകളിൽ ആകെ വനിതാസംവരണം 26 ആകും. ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ മൂന്നെണ്ണം പട്ടികജാതിയ്ക്കും ഒരെണ്ണം പട്ടികവർഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിൽ നാലെണ്ണവും ജനറൽ വനിതാ സംവരണമാണ്. ഓരോ ബ്ലോക്ക് പഞ്ചായത്തുകൾ വീതം പട്ടികജാതിയ്ക്കും പട്ടികവർഗത്തിനുമുണ്ട്.
സംവരണ അദ്ധ്യക്ഷന്മാർ ഇങ്ങനെ
ജില്ലാ പഞ്ചായത്ത്- വനിത
നഗരസഭ- തൊടുപുഴ (വനിത)
ബ്ലോക്ക് പഞ്ചായത്ത്- ഇളംദേശം (പട്ടിക ജാതി), കട്ടപ്പന (പട്ടിക വർഗം), ദേവികുളം, നെടുങ്കണ്ടം, ഇടുക്കി, അഴുത (വനിത)
ഗ്രാമപഞ്ചായത്ത്- വെള്ളിയാമറ്റം (പട്ടിക വർഗ വനിത), ദേവികുളം, വണ്ടിപ്പെരിയാർ (പട്ടികജാതി വനിത), രാജകുമാരി, അയ്യപ്പൻകോവിൽ, പെരുവന്താനം (പട്ടികജാതി), വണ്ണപ്പുറം (പട്ടിക വർഗം), ബൈസൺവാലി, പള്ളിവാസൽ, ശാന്തൻപാറ, ചിന്നക്കനാൽ, പാമ്പാടുംപാറ, രാജാക്കാട്, ഉടുമ്പൻചോല, ഉടുമ്പന്നൂർ, കോടിക്കുളം, കുടയത്തൂർ, കഞ്ഞിക്കുഴി, അറക്കുളം, വാഴത്തോപ്പ്, മരിയാപുരം, ഉപ്പുതറ, വണ്ടന്മേട്, കാഞ്ചിയാർ, ഇരട്ടയാർ, ചക്കുപള്ളം, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ, പീരുമേട് (വനിത)