ഇടുക്കി: ഭാരതീയ സെൻസസ് 202 ന് മുന്നോടിയായി നടത്തുന്ന സെൻസസ് പ്രീടെസ്റ്റിന് വേണ്ടി ഉടുമ്പഞ്ചോല താലൂക്ക് പരിധിയിലെ ഇരട്ടയാർ വില്ലേജിനെ തിരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി സെൻസസ് എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കുമായി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ് ആരംഭിച്ചു. ഉടുമ്പഞ്ചോല താലൂക്ക് കോൺഫറൻസ് ഹാളിൽ പരിശീലനം ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥ് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ കെ.ആർ. ജോൺ പ്രിൻസ്, സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ വിഭവി, സെൻസസ് അസി.ഡയറക്ടർ പി. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇരട്ടയാർ വില്ലേജിൽ ഉൾപ്പെട്ടവർക്ക് 7വരെ സെൽഫ് എന്യൂമറേഷൻ ചെയ്യാവുന്നതാണെന്നും 10 മുതൽ 30 വരെ നടക്കുന്ന സെൻസസിന് പൊതുജനങ്ങൾ സഹകരിക്കണമെന്നും തഹസിൽദാർ അറിയിച്ചു.