പീരുമേട്:പീരുമേട് താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും 174 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു . പീരുമേട് താലൂക്കിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ അർഹരായ 174 കാർഡ്ഉടമകളെ കണ്ടെത്തി മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചു. താലൂക്ക് സപ്ലൈ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മുൻഗണന റേഷൻ കാർഡുകളുടെ വിതരണ ഉദ്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ഒ. വി .ജോസഫ് നിർവഹിച്ചു .അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി .എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ എം.ഗണേശൻ, റേഷനിംഗ് ഇൻസ്‌പെക്ടർ സിജി മോൻ തോമസ് എന്നിവർ സംസാരിച്ചു.