മണക്കാട്: വികസന കാര്യത്തിലുംവാഗ്ദാനങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിലും കേരളം രാജ്യത്തിന് മാതൃകയാണെന്ന് സി.പി.ഐ നേതാവ് കെ.കെ. ശിവരമൻ പറഞ്ഞു.
ആരോഗ്യ വിദ്യാഭാസ രംഗത്തും പട്ടയംനല്കുന്ന കാര്യത്തിലും വീട് വച്ച് കൊടുക്കുന്ന കാര്യത്തിലും, പൊതുവിതരണ രംഗത്തെ ശക്തിപ്പെടുത്തുന്ന കാര്യത്തിലും, കാർഷിക രംഗത്തും , റോഡ് വികസന കാര്യത്തിലും, കൃമസമാധാന പാലനത്തിലും എടുത്തു പറയുന്ന നേട്ടങ്ങൾ ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞു.കേന്ദ്രം അർഹനപ്പെട്ട വിഹിതം നല്കാതെ പ്രയാസപ്പെടുതുമ്പോഴും ജനങ്ങളെ അണിനിരത്തിക്കൊണ്ട് ചെറുത്തു തോല്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
എൽ. ഡി. എഫ് മണക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനമുന്നേറ്റ ജാഥഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം. ജോസ് നാക്കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.പി. ജോയി, പി. വി. ദിലീപ്കുമാർ,പി. ബി. സാബു, എൻ. ശശിധരൻനായർ എന്നിവർപ്രസംഗിച്ചു.

കട്ടപ്പന: വികസിത കേരളത്തോടൊപ്പം കട്ടപ്പന നഗരസഭയും മാറണമെന്ന മുദ്രാവാക്യമുയർത്തി
എൽ.ഡി.എഫ് കട്ടപ്പന സൗത്ത് മേഖലകളിൽ ജന മുന്നേറ്റ യാത്ര നടത്തി. എം .സി ബിജു കാപ്ടനായുള്ള കാൽനട ജാഥ മേട്ടുക്കുഴിയിൽ സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം വി ആർ ശശി ഉദ്ഘാടനം ചെയ്തു. എം സി ബിജു, ഗിരീഷ് മാലിയിൽ, ബിജു വാഴപ്പനാടി, വി ആർ സജി, വി ആർ ശശി മാത്യു, ജോർജ്, മനോജ് എം തോമസ്, ആൽവിൻ തോമസ്, ലൂയിസ് വേഴമ്പത്തോട്ടം, എബ്രാഹം തോമസ്, ലിജോബി ബേബി, സി ആർ മുരളി, നിയാസ് അബു, പൊന്നമ്മ സുഗതൻ, മാത്യു വാലുമ്മേൽ, ബിനോയി കുളത്തുങ്കൽ, ജോയി ഞാവള്ളിക്കുന്നേൽ, എ എസ് രാജാ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.