ഇടുക്കി : അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ബിന്ദു പറഞ്ഞു.വീട് നഷ്ടമായ അടിമാലി എസ്എൻ.ഡി.പി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദക്കും കുടുംബത്തിനും സ്നേഹഭവനവും നാഷണൽ സർവീസ് സ്കീം നിർമ്മിച്ച് നൽകും. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് എട്ടു ലക്ഷം രൂപ ചിലവിലാവും വീട് നിർമ്മിക്കുക.