കട്ടപ്പന: റോട്ടറി ക്ലബ്കട്ടപ്പന ഹെറിറ്റേജ് നിർമിച്ച സ്‌നേഹ വീടിന്റെ താക്കോൽ ടോം ജോസഫ് കൈമാറി. കട്ടപ്പന നഗരസഭ, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ കട്ടപ്പന സ്വദേശി സുരേഷിനും കുടുംബത്തിനുമാണ് വീട് നിർമിച്ചുനൽകിയത്. ക്ലബ്ബ് പ്രസിഡന്റ് അഖിൽ വിശ്വനാഥൻ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ ജോയി ആനിത്തോട്ടം, ജോസ് മാത്യു, പ്രിൻസ് ചെറിയാൻ, പി.കെ ഷാജി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കിരൺ ജോർജ് തോമസ്, ട്രഷറർ ജോസ് ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.