kattaooana
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നവീകരിച്ച അത്യാഹിത വിഭാഗം നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: താലൂക്ക് ആശുപത്രിയിലെ നവീകരിച്ച അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. ഇൻഫെക്ഷൻ കൺട്രോൾ പ്രൊജക്ടിന്റെ ഭാഗമായി ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ചാണ് നവീകരണം നടത്തിയത്. വൈസ് ചെയർമാൻ കെ.ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ സിജു ചക്കുംമൂട്ടിൽ, ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി എന്നിവർ സംസാരിച്ചു.