edavetti

ഇടവെട്ടി: ഇടവെട്ടി പഞ്ചായത്തിൽ 2025 - 26 സാമ്പത്തിക വർഷത്തിലെ എസ്.സി.പി പദ്ധതി പ്രകാരം നടപ്പാക്കുന്ന യുവജനക്ഷേമ പദ്ധതിയുടെ ഭാഗമായി, യുവ കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.ഇ.ഒ. പി.എസ് ലസീല പദ്ധതി വിശദീകരണം നടത്തി. മൂന്ന് ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങളാണ് രണ്ട് യൂണിറ്റുകളിലെ 14 കലാകാരന്മാർക്ക് വിതരണം ചെയ്തത്. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ സുജാത ശിവൻ, സുബൈദ അനസ്, ലത്തീഫ് മുഹമ്മദ്, എ.കെ. സുഭാഷ് കുമാർ, സൂസി റോയ്, താഹിറ അമീർ, ബേബി തോമസ്, സെക്രട്ടറി പി.എ സറീന എന്നിവർ ആശംസകൾ അർപ്പിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷ മോളി ബിജു സ്വാഗതവും അസി. സെക്രട്ടറി അനന്തകൃഷ്ണൻ നന്ദിയും പറഞ്ഞു.