ഇടുക്കി: യുവജനങ്ങളിൽ സംരംഭകത്വ ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സ്റ്റാർട്ടപ്പ് പിച്ചിങ് മത്സരം സംഘടിപ്പിക്കുന്നു . പിച്ച് കേരള എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ 15 മുതൽ 45 വയസുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.എയ്റോ സ്പേസ് ആൻ‌ഡ് ഡിഫൻസ്. അഗ്രികൾച്ചർ ആൻഡ് ലെെഫ് സയൻസ്,ഫിനാൻഷ്യൽ സർവീസ്,ക്ലെെമറ്റ്, കൺസ്ട്രക്ക്ഷൻ, എഡൃൂക്കേഷൻ, ഫുഡ് പ്രോസസിംഗ്, ഹെൽത്ത് കെയർ മൊബിലിറ്റി, ഐ.ടി, എനർജി തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ടു നിങ്ങൾക്കുള്ള പുതുസംരംഭക ആശയങ്ങൾ ഒരു നിശ്ചിത പിച്ച് ഡക്ക് രൂപത്തിൽ pitchkerala@gmail.com എന്ന ഇമെയിൽ ഐ.ഡിയിലേക്ക് അയക്കാവുന്നതാണ്. 30നാണ് ഇ-മെയിൽ ലഭിക്കേണ്ട അവസാന തീയതി. ഇതിൽ നിന്നും വിദഗ്ദ്ധ സമിതി തിരഞ്ഞെടുക്കുന്നവരെ പങ്കെടുപ്പിച്ച് ജനുവരി രണ്ടാം വാരം തിരുവനന്തപുരത്ത് ഫൈനൽ മത്സരം നടക്കും. വിജയിക്കുന്നവർക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ. 8606008765.