
മുട്ടം: മേലുകാവുമറ്റം സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 15-ാമത് കാർഷികോത്സവം എച്ച്.ആർ.ഡി.റ്റി സെൻട്രൽ ഹാളിൽ നടന്നു.സി.എസ്.ഐ കൊച്ചിൻ മഹായയിടവക ബിഷപ്പ് റൈറ്റ് റവ. കുര്യൻ പീറ്റർ ഉദ്ഘാടനം . ചെയ്തു. ബിഷപ്പ് റൈറ്റ് റവ. വി.എസ് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. റവ. ഡോ. ജോർജ് കാരംവേലിൽ, റവ. പി.സി മാത്യുക്കുട്ടി, പി.എസ് ഷാജി, പി. വർഗീസ് ജോർജ് എന്നിവർ പ്രസംഗിച്ചു. റവ.റോയി പി തോമസ് സ്വാഗതവും സുരേഷ് ജോസഫ് നന്ദിയും പറഞ്ഞു.