
തൊടുപുഴ : ക്ഷീരവികസന വകുപ്പിന്റെയും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരസംഘങ്ങളുടെയും ആഭിമുഖ്യത്തിൽക്ഷീരകർഷകസംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു അദ്ധ്യക്ഷത വഹിച്ചു. ക്ഷീരശ്രീ വനിതാ സംഘങ്ങൾക്ക് പശുവാങ്ങൽ പദ്ധതിയുടെ ഉദ്ഘാടനം മിൽമ ചെയർപേഴ്സൺ ഡി.എൻ. വത്സലൻ പിള്ള നിർവഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനെ ഫോക്കസ് ബ്ലോക്കായി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിൽ ഫോക്കസ് ബ്ലോക്കിലെ പാലുൽപ്പാദന വർധനവ് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ബ്ലോക്കിൽ നടപ്പാക്കുന്നത്. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെറ്റി ജോഷ്വാ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ ബ്ലോക്കിലെ മികച്ച ക്ഷീരകർഷകരെയും ഏറ്റവും കൂടുതൽ പാൽ അളന്ന സംഘം പ്രസിഡന്റുമാരെയും ഓരോ പഞ്ചായത്തിലെയും ക്ഷീര സംഘങ്ങളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകനെയും കർഷകയേയും ആദരിച്ചു. ക്ഷീര കർഷക ക്ഷേമനിധി ആനുകൂല്യങ്ങൾ ' എന്ന വിഷയത്തിൽ ഇടുക്കി ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ അഞ്ജു കുര്യൻ, 'നാട്ടിലെ ശാസ്ത്രവും പശുപരിപാലനവും' എന്ന വിഷയത്തിൽ മികച്ച ക്ഷീരകർഷകനുള്ള ദേശീയസംസ്ഥാന അവാർഡ് ജേതാവ് ഷൈൻ കെ.ബി. കുറുമുള്ളാനിയിൽ , മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയെക്കുറിച്ച് വെറ്ററിനറി സർജൻ ഡോ. ഡാലി സി. ഡേവിഡ് എന്നിവർ ക്ലാസ് നയിച്ചു. സംഗമത്തോടനുബന്ധിച്ച് ഡയറി എക്സിബിഷൻ, ഘോഷയാത്ര ,ഡയറി ക്വിസ് എന്നിവയും നടന്നു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൈസി ഡെനിൽ, ആരോഗ്യ- വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിബി ദാമോദരൻ അംഗങ്ങളായ കെ.കെ.രവി , ഷൈനി സന്തോഷ്, മാത്യു കെ ജോൺ, ആലക്കോട് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഖിൽ ജോ , പഞ്ചായത്തംഗം സോമൻ ജെയിംസ്, തുടങ്ങിയവർ പങ്കെടുത്തു.