ചെറുതോണി: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സ്വർണ്ണ മെഡൽ നേടിയ ദേവ
പ്രിയ ഷൈബുവിന് നാളെ ഉച്ചയ്ക്ക് രണ്ടിന് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന യൂണിയൻ കോൺഫ്രൻസിൽ സ്വീകരണം നൽകും. സ്‌കൂൾ കായികമേളയിലെ 38 വർഷം പഴക്കമുള്ള റെക്കാഡ് തിരുത്തിയാണ് ദേവപ്രിയ അഭിമാനനേട്ടം കൈവരിച്ചത്. പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് കഠിന പ്രയത്നത്തിലുടെയാണ് ചരിത്ര നേട്ടം കൈവരിച്ചത്. ശാഖാ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, യൂണിയൻ കമ്മിറ്റി അംഗങ്ങൾ പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്ന കോൺഫ്രൻസിൽ യൂണിയൻ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്സ്, ജോബി കണിയാംകുടിയിൽ, ഷാജി പുലിയാമറ്റം, വൈദിക സമിതി ചെയർമാൻ മഹേന്ദ്രൻ ശാന്തി, കൺവീനർ പ്രമോദ് ശാന്തി, പി.കെ. മോഹൻദാസ്, മോഹനൻ പ്ലാക്കൽ, ഷീല രാജീവ്, ബിനിഷ് കോട്ടൂർ, ബിബിൻ കുന്നിനിയിൽ, അഖിൽ പാടയ്ക്കൽ, അനൂപ് പ്ലാക്കൽ, പ്രീത ബിജു എന്നിവർ പ്രസംഗിക്കും. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജോമോൻ കണിയാംകുടിയിൽ സ്വാഗതവും വനിതാസംഘം സെക്രട്ടറി മിനി സജി നന്ദിയും പറയും.