കട്ടപ്പന: നിർധനരെ സഹായിക്കുന്നതിനായി കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ നടപ്പാക്കുന്ന 'കരുതൽ കരുണയുടെ കൈത്താങ്ങ്' പദ്ധതി 7ന് ഉച്ചകഴിഞ്ഞ് 3ന് കട്ടപ്പന ഹിൽടൗൺ ഓഡിറ്റോറിയത്തിൽ എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യും. അസോസിയേഷൻ പ്രസിഡന്റും കരുതൽ പദ്ധതി ചെയർമാനുമായ സാജൻ ജോർജ് അദ്ധ്യക്ഷനാകും. ധനസഹായ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ നിർവഹിക്കും. ബെന്നി കളപ്പുരയ്ക്കൽ, എസ് സൂര്യലാൽ, ജയ്ബി ജോസഫ്, ചലച്ചിത്ര നടൻ സൗഫൽ സത്താർ, സംസ്ഥാന കായികമേളയിലെ സ്വർണ മെഡൽ ജേതാവ് ദേവപ്രിയ ഷൈബു, വെങ്കല മെഡൽ ജേതാവ് ഷാരോൺ രാജു എന്നിവരെ അനുമോദിക്കുമെന്നും സാജൻ ജോർജ്, ജോഷി കുട്ടട, ബൈജു എബ്രഹാം, സിജോമോൻ ജോസ്, സിബി എസ്സാർ, അനിൽ എസ് നായർ, റെജി വാട്ടപ്പള്ളി, അനിൽ, ജോൺസൺ സി പി എന്നിവർ പറഞ്ഞു.