കട്ടപ്പന: പുളിയൻമല ക്രൈസ്റ്റ് കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും നടത്തി. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ , റോട്ടറി ക്ലബ് ഓഫ് കട്ടപ്പന വണ്ടൻമേട് കിസാൻ സർവീസ് സൊസൈറ്റി എന്നിവ ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, ഓങ്കോളജി വിഭാഗം എന്നിവയുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. പ്രിൻസിപ്പാൾ ഡോ. എം. വി. ജോർജുകുട്ടി അധ്യക്ഷനായി. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ഡോ. വിനോദ് കുമാർ ആരോഗ്യ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. ഫഹിം ഇജാസ് ക്ലാസ് നയിച്ചു. കിസാൻ സർവീസ് സൊസൈറ്റി പ്രസിഡന്റ മോൻസി ബേബി, റോട്ടറി ക്ലബ് സെക്രട്ടറി അജോ എബ്രഹാം, സിബിച്ചൻ ജോസഫ്, ജുബിൻ ജോസഫ്,പി എം ജോസഫ്, മോൻസി മഠത്തിൽ, ജയ്‌മോൻ ജോർജ് എന്നിവർ സംസാരിച്ചു. റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ബൈജു ജോസ്, ജോജി ഫ്രാൻസിസ്, ഷാഹുൽ ഹമിദ്, ജോസഫ് ജോൺ, ജോസ് അറക്കൻ, ഫിലിപ്പ് ജോസഫ്, വി പി നാരയണൻ, ടോണി ജോസ്, ആൻസി കുര്യൻ എന്നിവർ നേതൃത്വം നൽകി.