കട്ടപ്പന :കേരളത്തിന്റെ ആരോഗ്യ മേഖല തകർത്ത ആരോഗ്യമന്ത്രി വീണാ ജോർജും ,മുഖ്യമന്ത്രിയും പരാജയം തിരിച്ചറിഞ്ഞ് സ്വയം ഒഴിഞ്ഞുപോകുന്നതാണ് ഉചിതമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഒ.ജെ ജനീഷ് . യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 ജില്ലകളിലും നടക്കുന്ന ജില്ലാ പ്രവർത്തക കൺവെൻഷനുകളുടെ ഭാഗമായാണ് കട്ടപ്പന കല്ലറയ്ക്കൽ റെസിഡൻസിയിൽ കൺവെൻഷൻ നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം മാത്രാമാകണം ലക്ഷ്യമെന്നും കലഹിക്കുന്നവരെയടക്കം ചേർത്തു നിർത്താൻ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി സ്രാവൻ റാവു സംസ്ഥാന വർക്കിംങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ്, സെക്രട്ടറിമാരായ എം. എൻ ഗോപി, തോമസ് രാജൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ ജോമോൺ പി.ജെ, സോയിമോൻ സണ്ണി, ഷിൻസ് ഏലിയാസ്, ജോബി സി ജോയി,ജോബിൻ മാത്യു, മോബിൻ മാത്യു,ജില്ലാ വൈസ് പ്രസിഡന്റുമാരായ ടോണി തോമസ്, ബിബിൻ ഈട്ടിക്കൻ, അൻഷൽ ആന്റണി, ഷാരി ബിനു ശങ്കർ,ജില്ലാ ജനറൽ സെക്രട്ടറി മനോജ് രാജൻ, ഇടുക്കി അസംബ്ലി പ്രസിഡന്റ് ആൽബിൻ മണ്ണാഞ്ചേരിൽ ,കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലൻ സി മനോജ് എന്നിവർ സംസാരിച്ചു.