അടിമാലി: വൈസ് മെൻസ് ക്ലബിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഇടമലക്കൂടി ട്രൈബൽ പബ്ലിക് ഹെൽത്ത് സെന്ററിൽ ശനിയാഴ്ച രാവിലെ 10 മുതൽ ട്രൈബൽ കമ്മ്യൂണിറ്റി ക്ക് വേണ്ടി മെഡിക്കൽ ക്യാമ്പും, ആന്റി ഡ്രഗ്ഗ് അവയർനെസ്സ് ബോധവത്കരണ സെമിനാറുംനടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഗൈനക്കോളജി, ഡെന്റൽ തുടങ്ങി വിവിധ വിഭവങ്ങളിൽ നിന്നുമായി പതിനഞ്ചോളം വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു സൗജന്യമായി മരുന്നുകൾ നൽകും. അടിമാലി ജനമൈത്രി എക്സൈസിന്റെ സഹകരണത്തോടെ ആന്റി ഡ്രഗ് അവയർനെസ്സ് ക്യാമ്പും നടത്തും. ജോൺസൺ ഐസക്, ലൈജോ ജോസഫ്, ഏലിയാസ് ടി .എം സുജിത് പി ഏലിയാസ്, മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ഡോ എ .സി ജോസഫ് എന്നിവർ പ്രോഗ്രാം വിശദീകരിച്ചു.