varghse
കട്ടപ്പന മുനിസിപ്പൽ കമ്മിറ്റിയുടെ ജനമുന്നേറ്റ ജാഥകളുടെ സമാപനം സിപി. എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന : ഭൂപതിവ് നിയമ ഭേദഗതിയിലൂടെ കരിനിയമങ്ങൾ ഇല്ലാതാക്കി എൽഡിഎഫ് സർക്കാർ ജില്ലയെ സ്വതന്ത്രമാക്കിയതായി സിപി. എം ജില്ലാ സെക്രട്ടറി സി .വി വർഗീസ്. എൽഡിഎഫ് കട്ടപ്പന മുനിസിപ്പൽ കമ്മിറ്റിയുടെ ജനമുന്നേറ്റ ജാഥകളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറ് പതിറ്റാണ്ടത്തെ ജനങ്ങളുടെ ദുരിതത്തിന് സർക്കാർ അറുതിവരുത്തി. രണ്ടുമാസത്തിനുള്ളിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തനമാരംഭിക്കുമെന്നും സി വി വർഗീസ് പറഞ്ഞു.

എൽഡിഎഫ് സൗത്ത് മേഖലാ ജാഥയിൽ എം സി ബിജു, ഗിരീഷ് മാലിയിൽ, ബിജു വാഴപ്പനാടി എന്നിവരും നോർത്ത് മേഖലാ ജാഥയിൽ കെ പി സുമോദ്, സനീഷ് മോഹനൻ, ഷാജി കൂത്തോടിയിൽ, ഈസ്റ്റ് മേഖലാ ജാഥയിൽ ടോമി ജോർജ്, കെ എൻ കുമാരൻ, ബിജു ഐക്കര എന്നിവരാണ് യഥാക്രമം ക്യാ്ര്രപൻ, വൈസ് ക്യാപ്ടൻ, മാനേജർ. മൂന്ന് ജാഥകളും ഇടുക്കിക്കവലയിൽ സംഗമിച്ചശേഷം പ്രകടനമായി ഓപ്പൺ സ്റ്റേഡിയത്തിൽ സമാപിച്ചു. സമ്മേളനത്തിൽ മുനിസിപ്പൽ കമ്മിറ്റി കൺവീനർ സി എസ് അജേഷ് അദ്ധ്യക്ഷനായി. നേതാക്കളായ വി .ആർ സജി, അഡ്വ. മനോജ് എം .തോമസ്, ആൽവിൻ തോമസ്, എം .കെ ജോസഫ്, വി .എസ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.