joint-council
റെയിൽവേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ആവശ്യമുന്നയിച്ച് ജോയിന്റ് കൗൺസിൽ നടത്തിയ പ്രതിഷേധ പരിപാടി തൊടുപുഴ സിവിൽ സ്റ്റേഷനിൽ വനിതാ കമ്മിറ്റി സെക്രട്ടറി എൻ.കെ രാജിമോൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ഇടുക്കി: സുരക്ഷിതയാത്ര യാത്രക്കാരുടെ അവകാശം വനിതാ യാത്രികരുടെ ജീവൻ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. തഹസീൽദാർമാരുടെ ഓഫീസിന് മുമ്പിലായിരുന്നു പ്രതിഷേധം. തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ജോയിന്റ് കൗൺസിൽ മേഖലാ പ്രസിഡന്റ് സി.ജി ആശ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി എൻ.കെ രാജീമോൾ ഉദ്ഘാടനം ചെയ്തു. കളക്ടറുടെ കാര്യാലയത്തിനു മുമ്പിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആൻസ് ജോൺ ഉദ്ഘാടനം ചെയ്തു .ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം സുഭാഷ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം തഹസിൽദാരുടെ കാര്യാലയത്തിനു മുമ്പിൽ ജില്ല വനിതാ കമ്മറ്റി പ്രസിഡന്റ് പി.എസ്ചിന്താമോൾ ഉദ്ഘാടനം ചെയ്തു. ദേവികുളം തഹസിൽദാർ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം വനിതാ കമ്മിറ്റി താലൂക്ക് സെക്രട്ടറി പി.വി.ഷൈനി ഉദ്ഘാടനം ചെയ്തു.പീരുമേട് തഹസിൽദാരുടെ കാര്യാലയത്തിന് മുമ്പിൽ നടത്തിയ പ്രതിഷേധ പരിപാടി പീരുമേട് താലൂക്ക് സെക്രട്ടറി സൗമ്യ മുരളിയും ഉദ്ഘാടനം ചെയ്തു.