തൊടുപുഴ: എസ്.എൻ. ഡി.പി യോഗം കുടയത്തൂർ ശാഖയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കാഞ്ഞാർ റ്റി.കെ മധവൻ മെമ്മോറിയൽ ഹാളിൽ നടത്തും. യൂണിയൻ കണവീനർ പി .ടി ഷിബുവിന്റെ അദ്ധ്യക്ഷതിയിൽ കൂടുന്ന പൊതുയോഗം യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും .യൂണിയൻ അഡ്മിനിസ്ട്രേറ്റീവ്കമ്മിറ്റിയംഗം സ്മിത ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും.ശാഖ പ്രസിഡന്റ് പി ആർ സജീവൻ സ്വാഗതം പറയും.ശാഖ വൈസ് പ്രസിഡന്റും സെക്രട്ടറി ഇൻ ചാർജുമായ രാജീവ് എം .ഡി പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.ക്ഷേത്രത്തിലെ 2026ലെ ഉത്സവകാര്യങ്ങൾ , ശാഖയുടെ 2026 ലെ ബഡ്ജറ്റ് അവതരിപ്പിക്കൽ, ഭരണ സമിതി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. ദേവസ്വം സെക്രട്ടറി
രാജി പി.എസ്,വനിതാ സംഘം പ്രസിഡന്റ് അജി മോഹനൻ,വനിതാ സംഘം സെകട്ടറി
സുജ ചന്ദ്രശേഖരൻ,യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഖിൽ എം.എസ് , യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി
ആഗ്‌നേയ കൃഷ്ണ, കുമാരി സംഘംപ്രസിഡന്റ് ആരതി സിജു, കുമാരി സംഘംസെക്രട്ടറി നന്ദന അനിൽ തുടങ്ങിയവർ ആശംസകൾ നേരും. യൂണിയൻകമ്മിറ്റിഅംഗം ടി. എൻ. രാജൻ നന്ദി പറയും