രാജാക്കാട്: എസ്. എൻ. ഡി. പി യോഗം രാജാക്കാട് ശാഖയിലെ അർച്ചന പടി ആർ.ശങ്കർ കുടുംബയോഗ യൂണിറ്റിന്റെ 500ആമത് കുടുംബയോഗവും കുടുംബ സംഗമവും ഇന്ന് ഷാജി വരാരപ്പിള്ളിയിലിന്റെ വസതിയിൽ നടക്കും.രാവിലെ 9 ന് ഗുരുപുഷ്പാഞ്ജലി. തുടർന്ന് നടക്കുന്ന സമ്മേളനം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എംബി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. യോഗം അസി. സെക്രട്ടറി കെ .ഡി രമേശ് അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി കെ. എസ് ലതീഷ്കുമാർ സംഘടനാ സന്ദേശം നൽകും. ശാഖ പ്രസിഡന്റ് സാബു വാവലക്കാട് വൈസ് പ്രസിഡന്റ് വി.എസ് ബിജു സെക്രട്ടറി കെ .പി സജീവ് , വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും സൈബർ സേനയുടെയും ബാലജനയോഗത്തിന്റെയും നേതാക്കന്മാർ സംസാരിക്കും