വഴിത്തല: എസ്.എൻ.ഡി.പി യോഗം വഴിത്തല ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും സംഘ മഹോത്സവം - 2025 സംയുക്ത കുടുംബയോഗ വാർഷികവും നാളെ നടക്കും. വഴിത്തല ബാപ്പുജി സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് പതാക ഉയർത്തൽ. തുടർന്ന് ഗുരുപൂജ. തൊടുപുഴ യൂണിയൻ കൺവീനർ പി.ടി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി ഹരിശങ്കർ നടുപ്പറമ്പിൽ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ്കമ്മിറ്റി അംഗം സ്മിത ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ.കെഭാസ്‌കരൻ അനുഗ്രഹപ്രഭാഷണം നടത്തും. ശാഖ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും ശാഖാ പ്രസിഡന്റ് പി .വി ഷൈൻ പാറയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ രാജൻ പന്തമാക്കൽ നന്ദിയും പറയും.