ഇടുക്കി: കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈ സ്‌കൂൾ വിഭാഗത്തിന് കെട്ടിടം നിർമ്മിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന ഒരു കോടി അനുവദിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിനും എൽ .പി വിഭാഗത്തിനും പുതിയ കെട്ടിടങ്ങൾ അടുത്തയിടെ നിർമ്മിച്ചിരുന്നു.

ഹൈസ്‌കൂൾ വിഭാഗം കെട്ടിടം നിർമ്മിക്കുന്നതിന് 2.29 കോടിയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം മുഖേന ഭരണാനുമതിക്കായി നൽകിയിരുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് ഒരു കോടി രൂപ അനുവദിച്ചതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കുടയത്തൂർ സ്‌കൂളിൽ എൽ. പി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വരെ പ്രവർത്തിച്ച്വരുന്നു.