അടിമാലി: അടിമാലിയിൽ ലക്ഷം വീട് കോളനിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരിച്ച വെമ്പള്ളിക്കുടി ബിജുവിന്റെ കുടുംബത്തിന് കത്തിപ്പാറ കെ. എസ് .ഇ .ബി ക്വാർട്ടേഴ്സിൽ അനുവദിച്ച കെട്ടിടം വാസയോഗ്യമല്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.കാടിന് നടുവിലുള്ള കെട്ടിടത്തിൽ മഴയത്ത് ചോർന്നോലിക്കുകയാണെന്നും, ക്ഷുദ്രജീവികളുടെ ശല്യം കാരണം കിടന്നുറങ്ങാനാകുന്നില്ലെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. പൊട്ടിപ്പൊളിഞ്ഞ കെട്ടിടം സുരക്ഷിതമല്ല. വീടു തകർന്ന അപകടത്തിൽ ഒരുകാൽ മുറിച്ചുമാറ്റിയ സന്ധ്യ തിരികെയെ ത്തുമ്പോൾ ഇവിടെ കഴിയാനാ .കില്ലെന്നും ,ബദൽ സംവിധാന മൊരുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.