stadium
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയം

വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന്


പീരുമേട്: കളിക്കളം പദ്ധതിയിൽ നിർമ്മാണം ആരംഭിച്ച വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയം ഇന്ന് നാടിന് സമർപ്പിക്കും. സ്റ്റേഡിയത്തിന്റ ഉദ്ഘാടനം കായിക മന്ത്രിഅബ്ദുൽ റഹ്മാൻ നിർവഹിക്കും. തോട്ടം മേഖലയിലെ കായികതാരങ്ങൾക്ക് കളിച്ചു മുന്നേറാൻ ഒരു പഞ്ചായത്തിന് ഒരു മൈതാനം എന്ന പദ്ധതിയാൽ മിനിസ്റ്റേഡിയത്തിന്റെനിർമ്മാണ ഉദ്ഘാടനം നടത്തിയത് എം .എൽ എ ആയിരുന്ന വാഴൂർ സോമൻ ആയിരുന്നു. . വാഴൂർ സോമൻ എം.എൽഎയുടെ ശ്രമഫലമായി ഒരു കോടി രൂപ അനുവദിച്ചിരുന്നു.എന്നാൽ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി വന്നപ്പോൾഅദ്ദേഹത്തിന്റെ വേർപാടുമുണ്ടായി. സ്റ്റേഡിയത്തിന്അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.

തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ നിന്നുംനിരവധി കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തങ്ങൾക്ക് എം.എൽ എ ഫണ്ട് 50 ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ ഒരു ഗ്രാമത്തിൽ ഒരു കളിയിടം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുമുൾപ്പെടെ ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
=മൈതാനത്തിന് ചുറ്റും ഇരുമ്പു വേലികൾ തീർത്ത് സുരക്ഷിതമാക്കി. വോളിബോൾ ഉൾപ്പെടെ യുള്ള കായിക വിനോദങ്ങൾക്ക് രാത്രി കാലങ്ങൾ വേദിയാവുന്നതിനായി ഫ്ളഡ്‌ലൈറ്റുകൾ സജ്ജീകരിച്ചു. മഴക്കാലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയുന്നതിനായി മണ്ണിട്ടുയർത്തി മഴ വെള്ളം പുറത്തേക്കൊഴുക്കുന്നതിനായി ഓവുചാലുകൾനിർമ്മിച്ചു.

=വണ്ടിപ്പെരിയാർ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയം ചെറുതും വലുതുമായ കായിക താരങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. അഖിലേന്ത്യാ വോളി ബോൾ മത്സരങ്ങൾ ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.

=ഇന്ന് ഉദ്ഘാടനത്തിന് എത്തുന്ന കായിക മന്ത്രി വി.അബ്ദു റഹുമാനെ വണ്ടിപ്പെരിയാർ പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നും വാദ്യം മേളങ്ങളുടെയും മറ്റും അകമ്പടിയോടുകൂടി സ്റ്റേഡിയത്തിലേക്ക് ആനയിക്കും. തുടർന്ന് സ്റ്റേഡിയം ഉദ്ഘാടനവും ഒപ്പം ക്ലബ്ബംഗങ്ങളുടെ സൗഹൃദ മത്സരവും നടക്കും. വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന യോഗത്തിൽ പഞ്ചായത്തിൽ നിന്നും ദേശീയതലങ്ങളിലും, സംസ്ഥാന തലങ്ങളിലും, വിവിധ കായിക ഇനങ്ങളിൽ ജേതാക്കളായ താരങ്ങളെ ആദരിക്കും

പഞ്ചായത്ത് പ്രസിഡന്റ് കെ .എം ഉഷ അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറാണകുന്നേൽ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ഒ. എം ജോസഫ്
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവത്തായി വാർഡ് മെമ്പർ ജോർജ് എന്നിവർ സംസാരിക്കും.