ഇടുക്കി: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത അർഹതയുള്ള കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ മുഖാന്തിരം സമർപ്പിക്കണം. 17 മുതൽ ഡിസംബർ 16 വരെ അപേക്ഷ സമർപ്പിക്കാം. യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സാക്ഷ്യപത്രം മറ്റ് അർഹതാ രേഖകൾ എന്നിവ സഹിതമാണ് സമർപ്പിക്കേണ്ടത്. അക്ഷയകേന്ദ്രം, പൊതുജന സേവന ക്രേന്ദം വഴിയോ www.civilsupplieskerala.gov.in വെബ്‌സൈറ്റിൽ സിറ്രിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862- 232321.