ഇടുക്കി: ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മോട്ടോർ സൈക്കിൾ റാലി 10ന് തൊടുപുഴയിൽ സംഘടിപ്പിക്കും. ലഹരി മുക്തമായ ഭാവി തലമുറയെ വാർത്തെടുക്കുക ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൊടുപുഴയിൽ നിന്നും ആരംഭിച്ച് വണ്ണപ്പുറം, കഞ്ഞിക്കുഴി, അടിമാലി, മൂന്നാർ, പൂപ്പാറ, രാജക്കാട്, ചെമ്മണ്ണാർ, ഉടുമ്പൻചോല, നെടുംങ്കണ്ടം, പുളിയന്മല, അണക്കര, കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം, വാഗമൺ, ഉപ്പുതറ, കട്ടപ്പന, തങ്കമണി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 12ന് വൈകുന്നേരം 5ന് ചെറുതോണിയിൽ സമാപിക്കും.