ഇടുക്കി : വണ്ടിപ്പെരിയാർ പഞ്ചായത്ത് നിർമ്മിച്ച കോൺക്രീറ്റ് റോഡ് കാരണം പ്രദേശവാസികളുടെ വീടുകൾക്ക് മുമ്പിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുത്ത ശേഷം രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശിനി രാജമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതി വാസ്തവമാണെന്നും പഞ്ചായത്തിന്റെ അടുത്ത ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പ് ലൈൻ സ്ഥാപിച്ച് വെള്ളക്കെട്ട് ഒഴിവാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.