പീരുമേട്: പീരുമേട് എം.എൽ.എ യുംസി.പി.എംജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്ന കെ.ഐ. രാജന്റെ51ാമത് ചരമ വാർഷിക ദിനാചരണംനടന്നു. പാമ്പനാറിൽ ചേർന്ന പൊതുസമ്മേളനം
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം . സി. എസ്.സുജാത ഉദ്ഘാടനം ചെയ്തു.പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ.തിലകൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി. വിജയാനന്ദ്, എം. തങ്ക ദുരൈ, പീരുമേട് ഏരിയാ സെക്രട്ടറി എസ്. സാബു, ഏരിയാ കമ്മിറ്റി അംഗം സി.ആർ.സോമൻ, കെ.ബി. സിജിമോൻ പി.എ.ജേക്കബ്, വൈ.എം. ബെന്നി. എന്നിവർ സംസാരിച്ചു.