
നെടുംകണ്ടം : എസ്എൻ.ഡി.പി യോഗം നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ ആർ ശങ്കറിന്റെ 53 ആമത് അനുസ്മരണം നടത്തി. യോഗം ബോർഡ് മെമ്പർ കെ .എൻ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
പിന്നാക്ക സമുദ്രത്തിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിൽ എത്തിയ ആദ്യ വ്യക്തിയാണ് ആർ. ശങ്കർ.
എസ്എൻഡിപി യോഗത്തിന് അവകാശപ്പെട്ടിരുന്ന ആനുകൂല്യങ്ങൾ കൃത്യമായി നേടിയെടുക്കുന്നതിനവേണ്ടി അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും ഇന്ന് രാഷ്ട്രീയപ്പാർട്ടികൾ ഈഴവ സമുദായത്തെ തഴയുന്ന അവസ്ഥയാണ് നിലവിലുള്ളത് തുടർന്ന് വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അർഹമായ പ്രാധിനിത്യം നൽകാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നും പറമ്പത്ത് പറഞ്ഞു. യൂണിറ്റ് സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, യൂണിയൻ കൗൺസിൽ അംഗങ്ങളായ സി. എം ബാബു എൻ.ജയൻ, പി. മധു. യൂണിയൻ വനിതാ സംഘം യൂത്ത് മൂവ്‌മെന്റ്, ശാഖ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു