ഉടുമ്പന്നൂർ: ഇടമറുക് ഭദ്രകാളി ക്ഷേത്രത്തിൽ കലശാഭിഷേകവും സർപ്പബലിയും ഇന്ന് നടക്കും. രാവിലെ ആറിന് മഹാഗണപതിഹോമവും 10ന് കലശാഭിഷേകവും വൈകിട്ട് 6.15ന് വിശേഷാൽ ദീപാരാധനയും ഏഴിന് സർപ്പബലിയും ഉണ്ടാകും. ക്ഷേത്രം തന്ത്രി ദാമോദരൻ നമ്പൂതിരി, മേൽശാന്തി അനിൽ വാസദേവൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.